സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വീണ്ടും കൂദാശ ചെയ്തു
സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വീണ്ടും കൂദാശ ചെയ്തു
Monday, July 22, 2019 12:31 AM IST
കൊ​​​ളം​​​ബോ: ഈ​​​സ്റ്റ​​​ർ​​​ദി​​​ന സ്ഫോ​​​ട​​​ന​​​ങ്ങൾക്കു പിന്നിലെ അന്താരാ ഷ്‌ട്ര ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിൽ പരാജയ പ്പെട്ട ശ്രീലങ്കൻ സർക്കാർ രാജിവയ്ക്കണമെന്ന് കൊ​​​ളം​​​ബോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ൽ​​​ക്കം ര​​​ഞ്ജി​​​ത്ത് ആവശ്യപ്പെട്ടു. സ്ഫോടനങ്ങളിൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട നെ​​​ഗം​​​ബോ​​​യി​​​ലെ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി വീ​​​ണ്ടും കൂ​​​ദാ​​​ശ ചെ​​​യ്തശേഷം സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യാ​​​ണ് മൂ​​​ന്നു മാ​​​സം കൊ​​​ണ്ട് അ​​​തി​​​വേ​​​ഗം പള്ളിയുടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ഈ പള്ളിയിൽ മ​​​രി​​​ച്ച 114 വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​ര് ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത സ്മാ​​​ര​​​കം അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും മ​​​റ്റ് ഇ​​​ര​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ഈസ്റ്റർദിനത്തിൽ ലങ്കയിലെ മൂ​​​ന്നു ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 260 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 500 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പ്രാ​​​ദേ​​​ശി​​​ക തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ തൗ​​​ഹീ​​​ദ് ജ​​​മാ​​​അ​​​ത്ത് ആ​​​ണ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.