വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ഭ​ക്തിസാ​ന്ദ്രം
വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ഭ​ക്തിസാ​ന്ദ്രം
Monday, July 22, 2019 12:31 AM IST
വാ​​​​ൽ​​​​സിം​​​​ഗ്ഹാം: പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹീ​​​​ത​​​​മാ​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ വാ​​​​ൽ​​​​സിം​​​​ഗ്ഹാ​​​​മി​​​​ലേ​​​​ക്കു ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ണ്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാ​​​​മ​​​​ത് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പ​​​​ത​​​​യു​​​​ടെ എ​​​​ല്ലാ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും, സി​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ​​​​യും, അ​​​​ല്മാ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജ​​​​പ​​​​മാ​​​​ല സ്തു​​​​തി​​​​ക​​​​ളും മ​​​​രി​​​​യ​​​​ൻ കീ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ന​​​​സ്ര​​​​ത് എ​​​​ന്ന പു​​​​ക​​​​ൾ​​​​പെ​​​​റ്റ വാ​​​​ൽ​​​​സിം​​​​ഗ്ഹാ​​​​മി​​​​ന് മ​​​​രി​​​​യ ഭ​​​​ക്തി​​​​യു​​​​ടെ പു​​​​ത്ത​​​​ൻ പ്രാ​​​​ർ​​​​ത്ഥ​​​​നാ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ​​​​ത് .

രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ഇ​​​​ട​​​​മു​​​​റി​​​​യാ​​​​തെ കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ താ​​​​ണ്ടി പ്ര​​​​ത്യേ​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​റ്റ​​യ്ക്കും കൂ​​​​ട്ടാ​​​​യും എ​​​​ത്തി​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യോ​​​​ടു​​​​ള്ള മാ​​​​ധ്യ​​​​സ്ഥം യാ​​​​ചി​​​​ച്ചാ​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​ത്. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​ന് ഫാ. ​​​​ജോ​​​​സ് അ​​​​ന്തി​​​​യാം​​​​കു​​​​ളം എം​​സി​​ബി​​എ​​​​സ്, ഫാ. ​​​​ടോ​​​​മി എ​​​​ടാ​​​​ട്ട് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന‌​​ട​​ന്ന ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ ആ​​​​രാ​​​​ധ​​​​ന​​യെ​​ത്തു​​ട​​ർ​​ന്നു 11ന് ​​ഫാ. ​​തോ​​​​മ​​​​സ് അ​​​​റ​​​​ത്തി​​​​ൽ എം. ​​​എ​​​​സ്.​​റ്റി. ​​മ​​​​രി​​​​യ​​​​ൻ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കു​​​​ടും​​​​ബ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വി​​​​ഷ​​​​മ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യെ​​​​ല്ലാം ക​​​​ട​​​​ന്നു​​​​പോ​​​​യ പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യെ​​​​പ്പോ​​​​ലെ മ​​​​റ്റൊ​​​​രു കു​​​​ടും​​​​ബ നാ​​​​ഥ​​​​യും ഈ ​​​​ലോ​​​​ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല​​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

തു​​​​ട​​​​ർ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യ​​​​വും ത​​​​നി​​​​മ​​​​യും , പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യോ​​​​ടു​​​​ള്ള ഭ​​​​ക്തി​​​​യും വി​​​​ളി​​​​ച്ചോ​​​​തി​​​​യ ജ​​​​പ​​​​മാ​​​​ല പ്ര​​​​ദ​​​​ക്ഷി​​​​ണം ന​​​​ട​​​​ന്നു. ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​ക്ക് ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ണ്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

’വി​​​​ശ്വാ​​​​സ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ പ​​​​ത​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​വു​​​​ന്ന​​​​ത് ദൈ​​​​വം ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി ന​​​​മു​​​​ക്ക് ഓ​​​​ർ​​​​മ​​​​യി​​​​ല്ലാ​​​​ത്ത​​​​തു കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് സു​​​​വി​​​​ശേ​​​​ഷ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​ദ്ദേ​​ഹം പ​​​​റ​​​​ഞ്ഞു. പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​വും കാ​​​​നാ​​​​യി​​​​ലെ ക​​​​ല്യാ​​​​ണ​​​​വി​​​​രു​​​​ന്നി​​​​ലെ വേ​​​​ല​​​​ക്കാ​​​​ർ​​​​ക്കു തു​​​​ല്യ​​​​മാ​​​​യ അ​​​​നു​​​​സ​​​​ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ ദൈ​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​വൃ​​​​ത്തി ന​​​​മു​​​​ക്ക് കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളു എ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​മാ​​​​രാ​​​​യ മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി ചു​​​​ണ്ട​​​​ലി​​​​ക്കാ​​​​ട്ട്, മോ​​​​ണ്‍. സ​​​​ജി​​​​മോ​​​​ൻ മ​​​​ല​​​​യി​​​​ൽ​​ പു​​​​ത്ത​​​​ൻ​​​​പ്പു​​​​ര​​​​യി​​​​ൽ, മോ​​​​ണ്‍. ജോ​​​​ർ​​​​ജ് ചേ​​​​ല​​​​ക്ക​​​​ൽ, മോ​​​​ണ്‍. ജി​​​​നോ അ​​​​രീ​​​​ക്കാ​​​​ട്ട്, ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ണ്‍ രൂ​​​​പ​​​​ത​​​​യി​​​​ലും യു​​​​കെ​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ശു​​​​ശ്രു​​​​ഷ ചെ​​​​യ്യു​​​​ന്ന നി​​​​ര​​​​വ​​​​ധി വൈ​​​​ദി​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി.

ആ​​​​തി​​​​ധേ​​​​യ​​​​രാ​​​​യ കോ​​​​ൾ​​​​ചെ​​​​സ്റ്റ​​​​ർ ക​​​​മ്മ്യൂ​​​​ണി​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് പാ​​​​റ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, ടോ​​​​മി പാ​​​​റ​​​​ക്ക​​​​ൽ, നി​​​​താ ഷാ​​​​ജി എ​​​​ന്നി​​​​വ​​​​ർ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നു വേ​​​​ണ്ട ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. രൂ​​​​പ​​​​ത​​​​യു​​​​ടെ നാ​​​​ലാ​​​​മ​​​​ത് വാ​​​​ൽ​​​​സിം​​​​ഗ്ഹാം തീ​​​​ർ​​​​ഥാ​​​​ട​​​​നം 2020 ജൂ​​​​ലൈ 18 ന് ​​​​ഹേ​​​​വ​​​​ർ​​​​ഹി​​​​ൽ ക​​​​മ്യൂ​​ണി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.