ഇന്ത്യൻ ഹാസ്യതാരം പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
ഇന്ത്യൻ ഹാസ്യതാരം പരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു
Monday, July 22, 2019 12:31 AM IST
ദു​​​ബാ​​​യ്: ​​​ഇ​​​ന്ത്യ​​​ൻ ഹാ​​​സ്യ​​​താ​​​രം നി​​​റ​​​ഞ്ഞ​​​സ​​​ദ​​​സി​​​നു മു​​​ന്പാ​​​കെ പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​വേ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. മ​​​ഞ്ജു​​​നാ​​​ഥ് നാ​​​യി​​​ഡു(36) വി​​​ന്‍റെ മ​​​ര​​​ണ​​​വും ത​​​മാ​​​ശ​​​യാ​​​ണെ​​​ന്നാ​​​ണ് കാ​​​ണി​​​ക​​​ൾ വി​​​ചാ​​​രി​​​ച്ച​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ​ചി​​രി​​​ച്ചു.

ദു​​​ബാ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ത​​​ന്‍റെ ഉ​​​ത്ക​​​ണ്ഠ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് അ​​​ദ്ദേ​​​ഹം കാ​​​ണി​​​ക​​​ളെ ചി​​​രി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വേ​​​ദി​​​യി​​​ലെ ബ​​​ഞ്ചി​​​ലി​​​രു​​​ന്നു. ഒ​​​രു മി​​​നി​​​റ്റിന​​​കം കു​​​ഴ​​​ഞ്ഞു​​​വീ​​​ണു. വൈ​​​കാ​​​തെ​​​ത​​​ന്നെ മ​​​ര​​​ണ​​​വും സം​​​ഭ​​​വി​​​ച്ച​​​താ​​​യി​​​ട്ടാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​ന​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണം. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ജ​​​നി​​​ച്ച മ​​​ഞ്ജു​​​നാ​​​ഥ് പി​​​ന്നീ​​​ട് ദു​​​ബാ​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.