ട്രംപിന്‍റെ പ്രസ്താവന: വിശദീകരണം തേടി അഫ്ഗാൻ സർക്കാർ
ട്രംപിന്‍റെ പ്രസ്താവന: വിശദീകരണം  തേടി അഫ്ഗാൻ സർക്കാർ
Tuesday, July 23, 2019 11:07 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പ​​​​ത്തു ദി​​​​വ​​​​സംകൊ​​​​ണ്ട് അ​​​​ഫ്ഗാ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും എ​​​​ന്നാ​​​​ൽ ഒ​​രു​​കോ​​ടി​​പ്പേ​​രെ കൊ​​ല്ലേ​​ണ്ടി​​വ​​രു​​മെ​​ന്നു​​മു​​ള്ള യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി അ​​ഫ്ഗാ​​ൻ ഭ​​ര​​ണ​​കൂ​​ടം. പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ലാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ തു​​ട​​ച്ചു​​നീ​​ക്കി യു​​ദ്ധ​​ത്തി​​ന് അ​​റു​​തി​​വ​​രു​​ത്താ​​നാ​​വു​​മെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞ​​ത്. ഒ​​രു​​കോ​​ടി​​പ്പേ​​രെ വ​​ക​​വ​​രു​​ത്തു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​ണ് ന​​യ​​ത​​ന്ത്ര മാ​​ർ​​ഗം തേ​​ടു​​ന്ന​​ത്.


അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ യു​​ദ്ധം ന​​ട​​ത്തു​​ന്ന​​തി​​നു പ​​ക​​രം പോ​​ലീ​​സി​​ന്‍റെ പ​​ണി​​യാ​​ണ് അ​​മേ​​രി​​ക്ക ചെ​​യ്തു​​വ​​ന്നി​​രു​​ന്ന​​തെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു.

അ​​ഫ്ഗാ​​ൻ പ്ര​​ശ്ന​​ത്തി​​നു രാ​​ഷ്‌ട്രീയ പ​​രി​​ഹാ​​രം കാ​​ണു​​ന്ന കാ​​ര്യ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നു സ​​ഹാ​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​ത്യാ​​ശി​​ച്ചു.

ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഓ​​ഫീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.​​ ത​​ങ്ങ​​ളു​​ടെ ഭാ​​വി നി​​ർ​​ണ​​യി​​ക്കാ​​ൻ ഒ​​രു വി​​ദേ​​ശ​​ ഭ​​ര​​ണ​​കൂ​​ട​​ത്തെ​​യും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.