ബെയ്ജിംഗിലെ ‘കശാപ്പുകാരൻ’ ലി പെംഗ് അന്തരിച്ചു
ബെയ്ജിംഗിലെ ‘കശാപ്പുകാരൻ’ ലി പെംഗ് അന്തരിച്ചു
Tuesday, July 23, 2019 11:07 PM IST
ബെ​​​യ്ജിം​​​ഗ്: ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ സ​​​മ​​​ര​​​ത്തെ ചോ​​​ര​​​യി​​​ൽ മു​​​ക്കി​​​ക്കൊ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ബെ​​​യ്ജിം​​​ഗി​​​ലെ ക​​​ശാ​​​പ്പു​​​കാ​​​ര​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ൻ ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​പെം​​​ഗ്(90) അ​​​ന്ത​​​രി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ബെ​​​യ്ജിം​​​ഗി​​​ലെ ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ ക്യാ​​​ന്പ് ചെ​​​യ്ത് 1989ൽ ​​​ജ​​​നാ​​​ധി​​​പ​​​ത്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി ന​​​ട​​​ത്തി​​​യ സ​​​മ​​​രം അ​​​ധി​​​കാ​​​രി​​​ക​​​ളെ വി​​​റ​​​ളി​​​പി​​​ടി​​​പ്പി​​​ച്ചു. ആ ​​​വ​​​ർ​​​ഷം മേ​​​യ് 20നു ​​​ലി പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് ജൂ​​​ൺ​​​മൂ​​​ന്നി​​​നു രാ​​​ത്രി സൈ​​​ന്യം ന​​​ട​​​ത്തി​​​യ ന​​​ര​​​നാ​​​യാ​​​ട്ടി​​​ൽ ആ​​​യി​​​രം പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.


ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​മാ​​​ണു സൈ​​​ന്യ​​​ത്തെ നി​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ങ്കി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി​​​യാ​​​ണ് പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്ന് പ​​​ര​​​ക്കെ വി​​​ശ്വ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്നു. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ​​​ക്കു നേ​​​രേ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തി​​​നെ ലി ​​​പ​​​ല ​​​വേ​​​ദി​​​ക​​​ളി​​​ലും ന്യാ​​​യീ​​​ക​​​രി​​​ച്ചു. ഒ​​​രു ദ​​​ശ​​​ക​​​ത്തോ​​​ളം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം 2002-ലാ​​​ണു റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.