പിച്ചയെടുക്കാൻ ലൈസൻസ് വേണം
Tuesday, August 6, 2019 11:29 PM IST
സ്റ്റോ​​​​ക്ഹോം: പി​​​​ച്ച​​​​തെ​​​​ണ്ടു​​​​ന്ന​​​​തി​​​​ന് ലൈ​​​​സ​​​​ൻ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി സ്വീ​​​​ഡ​​​​നി​​​​ലെ എ​​​​സ്കി​​​​ൽ​​​​സ്റ്റു​​​​ണ ന​​​​ഗ​​​​രം. 21 യൂ​​​​റോ​​​​യാ​​​​ണ് ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഫീ​​​​സ്.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ നേ​​​​രി​​​​ട്ടു​​​​പോ​​​​യോ, ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​യി​​​​ട്ടോ അ​​​​പേ​​​​ക്ഷി​​​​ക്കാം. ലൈ​​​​സ​​​​ൻ​​​​സി​​​​ല്ലാ​​​​ത്ത യാ​​​​ച​​​​ക​​​​രി​​​​ൽ​​​​നി​​​​ന്ന് 342 യൂ​​​​റോ പി​​​​ഴ ഈ​​​​ടാ​​​​ക്കും. യാ​​​​ച​​​​ക​​​​വൃ​​​​ത്തി നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.