കാഷ്മീരികളെ സഹായിക്കാൻ സേന സജ്ജമെന്ന് പാക് കരസേനാ മേധാവി
Wednesday, August 7, 2019 12:08 AM IST
ഇസ്ലാമാബാദ്: കാഷ്മീരികളെ സഹായിക്കാൻ ഏതറ്റംവരെയും പോകാൻ പാക് സേന സജ്ജമാണെന്ന് പാക് കരസേനാ മേധാവി ജനറൽ ഖമർ ജാദവ് ബജ്വ. കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 380-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായുള്ള വിഘടനവാദദ പ്രസ്ഥാനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാഷ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത്.
കാഷ്മീർ വിഷയം മാത്രം ചർച്ച ചെയ്യാൻ ജനറൽ ബജ്വയുടെ നേതൃത്വത്തിൽ സേനയിലെ ഉന്നത കമാൻഡർമാരുടെ യോഗം സൈനികാ ആസ്ഥാനത്തു ചേർന്നു. കാഷ്മീരികളുടെ പോരാട്ടത്തിനൊപ്പം അവസാനം വരെ പാക് പട്ടാളം ഉണ്ടാകും. ഞങ്ങളുടെ കടമനിർവഹിക്കുന്നതിനായി ഏതെറ്റവും വരെയും പോകാൻ തയാറാമെന്നും കമാൻഡർമാരുടെ യോഗത്തിൽ ബജ്വ പറഞ്ഞു.