ഇറ്റലിയിൽ ഭരണപ്രതിസന്ധി
ഇറ്റലിയിൽ ഭരണപ്രതിസന്ധി
Friday, August 9, 2019 10:38 PM IST
റോം: ​​​ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗി​​​സ​​​പ്പെ കോ​​​ണ്ടി​​​ക്കെ​​​തി​​​രേ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ലെ ലീ​​​ഗ് പാ​​​ർ​​​ട്ടി അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ഫൈ​​​വ്സ്റ്റാ​​​റു​​​മാ​​​യി ഇ​​​ട​​​ഞ്ഞ ലീ​​​ഗി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്തെ​​​യോ സ​​​ൽ​​​വീ​​​നി പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ട് പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കാ​​​ൻ സെ​​​ന​​​റ്റി​​​ലെ ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​മേ​​​യം പാ​​​സാ​​​യാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ർ​​​ജി​​​യോ മ​​​റ്റാ​​​രെ​​​ല്ലാ​​​യാ​​​ണ് എ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​യ​​​മ​​​സ​​​ഭ നി​​​ല​​​നി​​​ർ​​​ത്തി പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടാം. അ​​​ടു​​​ത്ത​​​യി​​​ടെ സ​​​ൽ​​​വീ​​​നി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യാ​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.