യിംഗ്‌ലക് ഷിനവത്രയ്ക്ക് സെർബിയൻ പൗരത്വം
യിംഗ്‌ലക് ഷിനവത്രയ്ക്ക് സെർബിയൻ പൗരത്വം
Friday, August 9, 2019 10:38 PM IST
ബ​​​ൽ​​​ഗ്രേ​​​ഡ്: മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിം​​​ഗ്‌​​​ല​​​ക് ഷി​​​ന​​​വ​​​ത്ര​​​യ്ക്ക് സെ​​​ർ​​​ബി​​​യ പൗ​​​ര​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചു. സൈ​​​നി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ക​​​ണ്ണു​​​വെ​​​ട്ടി​​​ച്ച് 2017 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് യിം​​​ഗ്‌​​​ല​​​ക് രാ​​​ജ്യം വി​​​ട്ട​​​ത്.

അ​​​രി സ​​​ബ്സി​​​ഡി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​വ​​​ർ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു ക​​​ട​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച സൈ​​​നി​​​ക ഭ​​​ര​​​ണ​​​കൂ​​​ടം കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണി​​​തെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ പ്ര​​​ഥ​​​മ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന യിം​​​ഗ്‌​​​ല​​​ക് പ​​​രാ​​​തി​​​പ്പെ​​​ട്ടു.

യിം​​​ഗ്‌​​​ല​​​ക്കി​​​നു പൗ​​​ര​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് സെ​​​ർ​​​ബി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നാ​​​ബ്ര​​​ണാ​​​ബി​​​ക് ഒ​​​പ്പി​​​ട്ട രേ​​​ഖ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സെ​​​ർ​​​ബി​​​യ​​​ൻ മാ​​​ധ്യ​​​മം നെ​​​ദ​​​ൽ​​​ജി​​​നി​​​ക് പു​​​റ​​​ത്തു​​​വി​​​ട്ടു.


യിം​​​ഗ്‌​​​ല​​​ക്കി​​​ന്‍റെ കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ സ​​​ഹോ​​​ദ​​​ര​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ താ​​​ക്സി​​​ൻ ഷി​​​ന​​​വ​​​ത്ര​​​യും പ്ര​​​വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​ണ്. താ​​​ക്സി​​​നെ​​​തി​​​രേ​​​യും താ​​​യ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

താ​​​ക്സി​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സൈ​​​ന്യം 2006ൽ ​​​പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷി​​​ന​​​വ​​​ത്ര​​​ക​​​ൾ​​​ക്ക് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ദ​​​രി​​​ദ്ര ഗ്രാ​​​മീ​​​ണ​​​ർ​​​ക്കി​​​ട​​​യി​​​ൽ വ​​​ൻ ജ​​​ന​​​പ്രീ​​​തി​​​യു​​​ണ്ട്. ബാ​​​ങ്കോ​​​ക്കി​​​ലെ സ​​​ന്പ​​​ന്ന വ​​​രേ​​​ണ്യ വി​​​ഭാ​​​ഗം ഷി​​​ന​​​വ​​​ത്ര​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്നു.

യിം​​​ഗ്‌​​​ല​​​ക്കി​​​നു സെ​​​ർ​​​ബി​​​യ​​​ൻ പൗ​​​ര​​​ത്വം ല​​​ഭി​​​ച്ച​​​തി​​​നെ​​​പ്പ​​​റ്റി താ​​​യ് ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സെ​​​ർ​​​ബി​​​യ​​​ൻ പാ​​​സ് പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് യിം​​​ഗ്‌​​​ല​​​ക്കി​​​ന് നൂ​​​റോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വീ​​​സ​​​യി​​​ല്ലാ​​​തെ പോ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.