കോ​പ്പ​ന്‍ഹേ​ഗ​നി​ല്‍ വീ​ണ്ടും സ്‌​ഫോ​ട​നം
കോ​പ്പ​ന്‍ഹേ​ഗ​നി​ല്‍ വീ​ണ്ടും സ്‌​ഫോ​ട​നം
Saturday, August 10, 2019 11:00 PM IST
കോ​പ്പ​ന്‍ഹേ​ഗ​ന്‍: കോ​പ്പ​ന്‍ഹേ​ഗ​നി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ക​ര്‍ത്തു. നാ​ലു ദി​വ​സ​ത്തി​നിടെ ഡെ​ന്മാ​ര്‍ക്ക് ത​ല​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ സ്‌​ഫോ​ട​ന​മാ​ണിത്.

സി​റ്റി സെ​ന്‍റ​റി​നു പു​റ​ത്ത് നൊ​റേ​ബ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ല്ലാ​ത്ത പോ​ലീ​സ് സ്‌​റ്റേ​ഷ​നു പു​റ​ത്താ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത് എന്നതിനാ ൽ ആ​ര്‍ക്കും പ​രി​ക്കേ​റ്റി​ട്ടില്ലെ​ന്ന് ചീ​ഫ് പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബെ​ര്‍ഗ​ന്‍ സ്‌​കോ​വ് പ​റ​ഞ്ഞു.


ചൊ​വ്വാ​ഴ്ച ഡാ​നി​ഷ് ടാ​ക്‌​സ് ഏ​ജ​ന്‍സി​യു​ടെ ഓ​ഫീ​സി​നു വെ​ളി​യി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ ഒ​രാ​ള്‍ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

ര​ണ്ടു സ്‌​ഫോ​ട​ന​ങ്ങ​ളും ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​യെ​ന്നു പ​റ​യാ​നാ​വി​ല്ലെ​ന്നും പ​ക്ഷേ ര​ണ്ടും ക​രു​തി​ക്കൂ​ട്ടി​യു​ള്ള​താ​ണെ​ന്നും സ്‌​കോ​വ് പ​റ​ഞ്ഞു. സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.