ഉ​ത്ത​രകൊ​റി​യ മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി
ഉ​ത്ത​രകൊ​റി​യ മി​സൈ​ല്‍  പ​രീ​ക്ഷ​ണം ന​ട​ത്തി
Saturday, August 10, 2019 11:00 PM IST
പ്യോം​ഗ്യാ​ംഗ്: ഉ​ത്ത​രകൊ​റി​യ ഇ​ന്ന​ലെ ര​ണ്ടു ഹ്ര​സ്വ ദൂ​ര ബ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍. ഉ​ത്ത​രകൊ​റി​യ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പ് ആ​ശ​ങ്ക അ​റി​യി​ച്ചു.

ഹാം​ഹ​ങി​ല്‍നി​ന്ന് ന​ട​ത്തി​യ പ​രീ​ക്ഷ​ത്തി​ല്‍ മി​സൈ​ലു​ക​ള്‍ 400 കി​ലോ​മീ​റ്റ​ര്‍ പ​റ​ന്ന് കൊ​റി​യ​ന്‍ ദ്വീ​പു​ക​ളു​ളെ​യും ജ​പ്പാ​നെ​യും വേ​ര്‍തി​രി​ക്കു​ന്ന ക​ട​ലി​ല്‍ പ​തി​ച്ചെ​ന്ന് ദ​ക്ഷി​ണകൊ​റി​യ​യി​ലെ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.


ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഉ​ത്ത​ര കൊ​റി​യ ന​ട​ത്തു​ന്ന അ​ഞ്ചാം റൗ​ണ്ട് മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണിത്. യു​എ​സ്-​ദ​ക്ഷി​ണകൊ​റി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തെ വെ​ല്ലു​വി​ളി​യെ​ന്ന രീ​തി​യി​ലാ​ണ് ഉ​ത്ത​ര​കൊ​റി​യ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ഉ​ത്ത​രകൊ​റി​യ​ന്‍ രാ​ജ്യ ത​ല​വ​ന്‍ കിം ​ജോം​ഗ് ഉ​ന്നു​മാ​യി ന​ല്ല ബ​ന്ധ​മാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ല്‍നി​ന്ന് മ​നോ​ഹ​ര​മാ​യൊ​രു ക​ത്ത് ല​ഭി​ച്ചി​രു​ന്നു​വെ​ന്നു ട്രം​പ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.