ഗൾഫിൽ ഇസ്രേലി ഇടപെടൽ വേണ്ടെന്ന് ഇറാൻ
Monday, August 12, 2019 11:29 PM IST
ടെഹ്റാൻ: ഗൾഫിലെ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതത്വം ഒരുക്കാനുള്ള സൈനികസഖ്യത്തിൽ ഇസ്രയേൽ ചേരുന്നത് യുദ്ധത്തിനിടയാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസിൽ ബ്രിട്ടീഷ് എണ്ണടാങ്കർ ഇറാൻ പിടിച്ചതിനെത്തുടർന്നുള്ള സംഘർഷം അയവില്ലാതെ തുടരുകയാണ്.
ഗൾഫ് സമുദ്രത്തിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ(ഇസ്രയേൽ) സാന്നിധ്യം നിയമവിരുദ്ധമാണെന്നും ഇത് യുദ്ധത്തിലേക്കു നയിക്കുമെന്നും ഇറാന്റെ വിപ്ലവഗാർഡ് നേവി കമാൻഡർ അലിരെസാ ടാൻഗ് ഗിരി മുന്നറിയിപ്പു നൽകി. പേർഷ്യൻ ഗൾഫിലെ ഇസ്രേലി സാന്നിധ്യത്തിനെതിരേ ഇറാക്കും മുന്നറിയിപ്പു നൽകി. സമുദ്രതീര സംരക്ഷണസഖ്യത്തിലെ ഇസ്രേലി പങ്കാളിത്തം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്ന് വിദേശമന്ത്രി മുഹമ്മദ് അൽ ഹക്കിം പറഞ്ഞു.