കർദിനാൾ റിവേര അന്തരിച്ചു
Monday, August 12, 2019 11:29 PM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്തെ സലാപ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് കർദിനാൾ സെർജിയോ ഒബെസോ റിവേര(87) ദിവംഗതനായി.
സംസ്കാരം ഇന്ന് സലാപയിലെ കത്തീഡ്രലിൽ നടത്തും. 1954ൽ വൈദികപട്ടം സ്വീകരിച്ച റിവേര പിന്നീട് സലാപ സെമിനാരി റെക്ടറായി.1971ലാണ് ബിഷപ്പായി അഭിഷിക്തനാവുന്നത്. മൂന്നു തവണ മെക്സിക്കൻ ബിഷപ്സ് കോൺഫറൻസിന്റെ അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം 2007ൽ സലാപ അതിരൂപതാ അധ്യക്ഷപദവിയിൽനിന്നു റിട്ടയർ ചെയ്തു. 2018 ജൂണിലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.