ഇറാന്‍റെ എണ്ണടാങ്കർ ബ്രിട്ടൻ വിട്ടുകൊടുക്കും?
Tuesday, August 13, 2019 11:49 PM IST
ടെ​​ഹ്റാ​​ൻ: ജി​​ബ്രാ​​ൾ​​ട്ട​​ർ ക​​ട​​ലി​​ടു​​ക്കി​​ൽ ജൂ​​ലൈ നാ​​ലി​​ന് ബ്രി​​ട്ടീ​​ഷ് സൈ​​നി​​ക​​രും ജി​​ബ്രാ​​ൾ​​ട്ട​​ർ പോ​​ലീ​​സും ചേ​​ർ​​ന്നു പി​​ടി​​ച്ച ഇ​​റാ​​ന്‍റെ എ​​ണ്ണ​​ടാ​​ങ്ക​​ർ വൈ​​കാ​​തെ വി​​ട്ടു​​കി​​ട്ടു​​മെ​​ന്ന് ഇ​​റാ​​ൻ അ​​റി​​യി​​ച്ചു. ഇ​​റാ​​ൻ മാ​​രി​​ടൈം ഏ​​ജ​​ൻ​​സി​​യു​​ടെ ഉ​​പമേ​​ധാ​​വി ജ​​ലീ​​ൽ എ​​സ്‌​​ലാ​​മി പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. എ​​ന്നാ​​ൽ ബ്രി​​ട്ടീ​​ഷ് അ​​ധി​​കൃ​​ത​​ർ ഇ​​തേക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.

ഗ്രേ​​സ് വ​​ൺ എ​​ണ്ണ​​ടാ​​ങ്ക​​ർ വീ​​ണ്ടും ഇ​​റാ​​ന്‍റെ പ​​താ​​ക​​യു​​ടെ കീ​​ഴി​​ൽ സ​​മു​​ദ്ര​​സ​​ഞ്ചാ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് എ​​സ്‌​​ലാ​​മി പ​​റ​​ഞ്ഞ​​താ​​യി ഫാ​​ർ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ന്നുത​​ന്നെ ടാ​​ങ്ക​​ർ വി​​ട്ടു​​കി​​ട്ടു​​മെ​​ന്നു നേ​​ര​​ത്തേ ചി​​ല വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. എ​​ണ്ണ​​ടാ​​ങ്ക​​ർ മോ​​ചി​​പ്പി​​ച്ചാ​​ൽ ഗ​​ൾ​​ഫി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വു വ​​രും.


ബ്രിട്ടന്‍റേത് അടക്കം രണ്ട് ടാ ങ്കറുകൾ ഇറാനിലെ വിപ്ലവഗാർ ഡുകൾ ഗൾഫിൽവച്ച് പിടിച്ചെടു ത്തിട്ടുണ്ട്.

ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള എ​​ണ്ണ​​ക്ക​​പ്പ​​ലു​​ക​​ളെ ഇ​​റാ​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽനി​​ന്നു ര​​ക്ഷി​​ക്കാ​​നാ​​യി അ​​മേ​​രി​​ക്ക യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും മി​​സൈ​​ലു​​ക​​ളും ത​​യാ​​റാ​​ക്കി നി​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.