ദക്ഷിണകൊറിയയുമായി ചർച്ചയില്ലെന്നു പ്യോംഗ്യാംഗ്
Friday, August 16, 2019 11:42 PM IST
പ്യോംഗ്യാംഗ്: അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്ന ദക്ഷിണകൊറിയയുമായി ഇനി ചർച്ചയില്ലെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ രണ്ട് ഹ്രസ്വദൂര മിസൈലുകളും ഉത്തരകൊറിയ പരീക്ഷിച്ചു.
2045ഓടെ ഇരു കൊറിയകളും യോജിച്ച് ഒറ്റ രാജ്യമാകുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ വ്യാഴാഴ്ച പ്രസംഗിച്ചിരുന്നു. കൊറിയൻ മേഖലയുടെ ആണവ നിർവ്യാപനം സുപ്രധാനഘട്ടത്തിൽ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനു പിറ്റേന്നാണ്, ഇനി ചർച്ചയില്ലെന്ന പ്രഖ്യാപനം ഉത്തരകൊറിയ നടത്തിയത്. ഈ മാസത്തെ എട്ടാമത്തെ മിസൈൽ പരീക്ഷണവും ഇതിനു പിന്നാലെ അവർ നടത്തി.