പാക് സൈന്യം സർവ സജ്ജമെന്നു സൈനിക വക്താവ്
Saturday, August 17, 2019 11:35 PM IST
ഇസ്ലാമാബാദ്: ഇന്ത്യ ഉയർത്തുന്ന ഏതു വെല്ലുവിളിയും നേരിടാൻ സൈന്യം സർവ സജ്ജമാണെന്ന് പാക്കിസ്ഥാൻ. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് കാഷ്മീർ താഴ്വരയിൽ ഉടലെടുത്ത പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക് സൈനിക വക്താവ് മേജർ ജനറൽ അസിഫ് ഖഫൂറിന്റെ പ്രതികരണം.
കാഷ്മീരിൽനിന്നു ലോകശ്രദ്ധ തിരിക്കാൻ ഇന്ത്യ പാക്കിസ്ഥാനെതിരേ ആക്രമണം അഴിച്ചുവിടാൻപോലും മടിക്കില്ലെന്ന് കരുതുന്നതായി അസിഫ് ഖഫൂർ ആരോപിച്ചു.