ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ-ഭൂട്ടാൻ ധാരണ
Saturday, August 17, 2019 11:35 PM IST
തിംഫു: ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ലോടെ ഷെറിംഗ് എന്നിവർ നടത്തിയ ചർച്ചയിൽ തീരുമാനമായി. പുതിയൊരു ഊർജവും വിശ്വാസവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉടലെടുത്തിരിക്കുന്നു. വിവിധ മേഖലകളിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാനുള്ള തീരുമാനമുണ്ടായി: വിദേശകാര്യ വക്താവ് രവീശ് കുമാർ ട്വീറ്റ് ചെയ്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടിനിലെത്തിയ മോദിയെ പാറോ വിമാനത്താവളത്തിൽ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ചു. ഭൂട്ടാൻ പ്രധാനമന്ത്രിയും മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് ടഷിച്ദോംഗ് കൊട്ടാരത്തിൽ മോദി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.