ഹോങ്കോംഗിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങി
Monday, August 19, 2019 12:16 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിൽ ഇന്നലെ നടന്ന ചൈനാവിരുദ്ധ റാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. കനത്ത മഴയെയും അവഗണിച്ചാണ് ജനാധിപത്യപ്രക്ഷോഭകർ സമരത്തിനെത്തിയത്. പ്രകടനം എല്ലാവിധത്തിലും സമാധാനപരമായിരിക്കുമെന്ന് സംഘാടകർ പ്രത്യാശിച്ചു. മഴ വകവയ്ക്കാതെ 17 ലക്ഷം പേർ റാലിയിൽ പങ്കെടുത്തുവെന്നും സംഘാടകർ അറിയിച്ചു.
ഇതിനിടെ, ഹോങ്കോംഗ് സമരക്കാർക്ക് യുഎസ് കോൺഗ്രസ് അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതിനെ വിമർശിച്ച് ചൈന രംഗത്തുവന്നു. ഹോങ്കോംഗിലെ ചെറിയൊരു വിഭാഗം മാത്രമാണു സമരം നടത്തുന്നതെന്ന് ചൈനീസ് പാർലമെന്റ് വക്താവ് യു വെൻസെ പറഞ്ഞു. അക്രമാസക്ത സമരത്തിനു പിന്തുണ നല്കുന്ന യുഎസിന്റെ നടപടി ചൈനയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു.