കാഷ്മീർ: അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു പാക്കിസ്ഥാൻ
Wednesday, August 21, 2019 12:03 AM IST
ഇസ്ലാമാബാദ്: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു പാക്കിസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആണ് ഇക്കാര്യം അറിയിച്ചത്.
കാഷ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പാക്പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പ്രത്യേക പദവി റദ്ദാക്കി കാഷ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതു തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ അറിയിച്ചിരുന്നു.