സൂപ്പർ ലാർജ് റോക്കറ്റ് ലോഞ്ചറുമായി ഉത്തരകൊറിയ
Monday, August 26, 2019 12:18 AM IST
സി​​​​യൂ​​​​ൾ: പു​​​​തു​​​​താ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച സൂ​​​​പ്പ​​​​ർ ലാ​​​​ർ​​​​ജ് മ​​​​ൾ​​​​ട്ടി​​​​പ്പി​​​​ൾ റോ​​​​ക്ക​​​​റ്റ് ലോ​​​​ഞ്ച​​​​ർ ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. വി​​​​ക്ഷേ​​​​പ​​​​ണം വീ​​​​ക്ഷി​​​​ക്കാ​​​​ൻ കിം ​​​​ജോം​​​​ഗ് ഉ​​​​ൻ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​ഹ​​​​ത്താ​​​​യ ആ​​​​യു​​​​ധ​​​​മാ​​​​ണി​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ കിം, ​​​​ലോ​​​​ഞ്ച​​​​ർ ഘ​​​ടി​​​പ്പി​​​ച്ച ​വാ​​​​ഹ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ പു​​​​ഞ്ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്ന ഫോ​​​​ട്ടോ കെ​​​​സി​​​​എ​​​​ൻ​​​​എ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

ഇ​​​തേ​​​സ​​​മ​​​യം, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ മി​​​​സൈ​​​​ൽ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തെ വി​​​​ല​​​​യി​​​​ടി​​​​ച്ചു കാ​​​​ണി​​​​ക്കാ​​​​നാ​​​​ണു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോണൾഡ് ട്രം​​​​പ് ശ്ര​​​​മി​​​​ച്ച​​​​ത്. മി​​​​സൈ​​​​ലു​​​​ക​​​​ൾ പ​​​​റ​​​​ക്കു​​​​ന്ന​​​​തു കാ​​​​ണാ​​​​ൻ കി​​​​മ്മി​​​​ന് വ​​​​ള​​​​രെ ഇ​​​​ഷ്ട​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ്, ഹ്ര​​​​സ്വദൂ​​​​ര മി​​​​സൈ​​​​ലു​​​​ക​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്യോ​​​​ഗ്യാം​​​​ഗി​​​​നു വി​​​​ല​​​​ക്കി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്നു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാ​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.


യു​​​​എ​​​​സു​​​​മാ​​​​യി ആ​​​​ണ​​​​വ ച​​​​ർ​​​​ച്ച പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ മേ​​​​ൽ​​​​ക്കൈനേ​​​​ടു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ മി​​​​സൈ​​​​ലു​​​​ക​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച ര​​​​ണ്ട് ഹ്ര​​​​സ്വ​​​​ദൂ​​​​ര ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണു വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. 97 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ മി​​​​സൈ​​​​ലു​​​​ക​​​​ൾ 380 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം താ​​​​ണ്ടി. ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ന​​​​ട​​​​ത്തി​​​​യ ഏ​​​​ഴാ​​​​മ​​​​ത്തെ മി​​​​സൈ​​​​ൽ വി​​​​ക്ഷേ​​​​പ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.