കർബലയിൽ 31 തീർഥാടകർ കൊല്ലപ്പെട്ടു
Tuesday, September 10, 2019 11:34 PM IST
ബാഗ്ദാദ്: ഇറാക്കിൽ ഷിയാകളുടെ പുണ്യനഗരമായ കർബലയിൽ ഇന്നലെ തിക്കിലും തിരക്കിലും 31 തീർഥാടകർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്കു പരിക്കേറ്റു. പത്തുപേരുടെ നില ഗുരുതരമാണെന്ന് ഇറാക്ക് ആരോഗ്യവകുപ്പിന്റെ വക്താവ് അറിയിച്ചു.
അഷേര അനുഷ്ഠാന ചടങ്ങിനെത്തിയവരാണു ദുരന്തത്തിനിരയായത്. ഇമാം ഹുസൈൻ മോസ്കിലേക്ക് ആയിരക്കണക്കിന് തീർഥാടകർ ഇരച്ചുകയറിയപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്.
ഇറാക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർബലയിലേക്ക് പതിനായിരക്കണക്കിനാളുകളാണ് പ്രതിവർഷം ഈ ചടങ്ങിനായി എത്തുന്നത്. ബാഗ്ദാദിൽനിന്ന് 110 കിലോമീറ്റർ തെക്കാണ് കർബല.