നെതന്യാഹുവിന്റെ പ്രസ്താവനയിൽ ആശങ്കയുമായി യുഎൻ
Thursday, September 12, 2019 11:50 PM IST
യുണൈറ്റഡ് നേഷൻസ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്വരയും ചാവുകടൽ പ്രദേശവും ഇസ്രയേലിന്റെ ഭാഗമാക്കുമെന്ന പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ്. 17നു നടക്കുന്ന ഇസ്രേലി പൊതുതെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇക്കാര്യം ചെയ്യുമെന്നാണ് നെതന്യാഹു പറഞ്ഞത്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമായിരിക്കും ഇതെന്ന് ഗുട്ടെരസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു.