യുഎസ് ഡ്രോൺ ആക്രമണം: 30 സിവിലിയന്മാർ കൊല്ലപ്പെട്ടു
Friday, September 20, 2019 12:23 AM IST
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ ഇന്നലെ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു.
ജോലികഴിഞ്ഞു വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് ആക്രമണത്തിനിരയായതെന്ന് ഗോത്രനേതാവ് മാലിക് റഹാത് ഗുൾ പറഞ്ഞു. പ്രദേശത്തെ എെഎസ് ഭീകരരുടെ താവളം ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ആക്രമണമെന്ന് യുഎസ് സൈനിക വക്താവ് കേണൽ ലോണി ലെഗറ്റ് പറഞ്ഞു. സിവിലിയന്മാർക്ക് ജീവഹാനി നേരിട്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.