മലങ്കര കത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ലിമിന സന്ദർശനം തുടങ്ങി
Sunday, September 22, 2019 1:49 AM IST
വത്തിക്കാൻ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാർ റോമിൽ അദ്ലിമിന (Adlimina Visit) സന്ദർശനം തുടങ്ങി. സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ എല്ലാ മെത്രാന്മാരും ഇന്നലെ റോമിലെത്തി. 22 മുതൽ 28 വരെയാണു സന്ദർശനം നടക്കുന്നത്.
നാളെ രാവിലെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്മാരെ ഒരുമിച്ചു കാണും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ തിരുസംഘങ്ങൾ സന്ദർശിച്ചു സഭയുടെയും വിവിധ ഭദ്രാസനങ്ങളുടെയും റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് മാർപാപ്പ തിരുസംഘം പ്രതിനിധികളോടൊപ്പം മെത്രാന്മാരെ കാണും. സന്ദർശനം 28നു സമാപിക്കും. സന്ദർശനത്തോടനുബന്ധിച്ചു മെത്രാന്മാർ വിവിധ ബസിലിക്കകൾ സന്ദർശിച്ചു പ്രാർഥിക്കും.