ട്രംപിന്റെ അഭിഭാഷകന്റെ സഹായികൾ അറസ്റ്റിൽ
Saturday, October 12, 2019 12:10 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജൂലിയാനിയുടെ സഹായികളായ രണ്ടു വിദേശ ബിസിനസുകാരെ പോലീസ് അറസ്റ്റു ചെയ്തു. ട്രംപിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് ലെവ് പർനസ്, ഇഗോർ ഫ്രൂമൻ എന്നിവരെ പിടികൂടിയത്. ജോ ബൈഡന് എതിരേ അന്വേഷണത്തിന് യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ സഹായം തേടുന്നകാര്യത്തിൽ ഇരുവരും ജൂലിയാനിയെ പിന്തുണച്ചെന്നും ആരോപണമുണ്ട്.