മാഞ്ചസ്റ്റർ മാളിൽ കത്തിയാക്രമണം
Saturday, October 12, 2019 12:10 AM IST
ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്റർ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. 2017ൽ ഐഎസ് ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ട മാഞ്ചസ്റ്റർ അരീനാ പരിസരത്തുള്ള മാളിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഒരാളെ അറസ്റ്റു ചെയ്തെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.
അക്രമി കത്തിയുമായി ഒാടി നടന്ന് മാളിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നുവെന്ന് ഒരു കടയുടമസ്ഥൻ പറഞ്ഞു.
സംഭവത്തെത്തുടർന്നു പോലീസെത്തി മാളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.