ഹോങ്കോംഗ്: പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞു
Monday, October 21, 2019 12:28 AM IST
ഹോ​​​ങ്കോം​​​ഗ്: ​​​ഹോ​​​ങ്കോം​​​ഗി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി. പ്ര​​​ക​​​ട​​​ന​​​ക്കാ​​​ർ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് പെ​​​ട്രോ​​​ൾ ബോം​​​ബു​​​ക​​​ൾ എ​​​റി​​​ഞ്ഞു. നി​​​ര​​​വ​​​ധി വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചു. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും ജ​​​ല​​​പീ​​​ര​​​ങ്കി​​​യും പ്ര​​​യോ​​​ഗി​​​ച്ചാ​​​ണ് നേ​​​രി​​​ട്ട​​​ത്.

ആ​​​ഡം​​​ബ​​​ര വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും ധാ​​​രാ​​​ള​​​മു​​​ള്ള സിം ​​​ഷാ സു​​​യി​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം. പോ​​​ലീ​​​സ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് പ്ര​​​ക​​​ട​​​നം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ങ്കി​​​ലും ചെ​​​റി​​​യൊ​​​രു വി​​​ഭാ​​​ഗം തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ർ അ​​​ക്ര​​​മ​​​ത്തി​​​നു മു​​​തി​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.