നവാസ് ഷരീഫിനു വിഷം കൊടുത്തെന്ന് ആരോപണം
നവാസ് ഷരീഫിനു വിഷം കൊടുത്തെന്ന് ആരോപണം
Wednesday, October 23, 2019 11:36 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജ​​​യി​​​ലി​​​ൽ വ​​​ച്ച് മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നു വി​​​ഷം കൊ​​​ടു​​​ത്തെ​​​ന്ന് ആ​​​രോ​​​പ​​​ണം. ന​​​വാ​​​സി​​​ന്‍റെ പു​​​ത്ര​​​ൻ ഹു​​​സൈ​​​നാ​​​ണ് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ര​​​ക്ത​​​ത്തി​​​ലെ പ്ളേ​​​റ്റ് ലെ​​​റ്റ് വ​​​ള​​​രെ താ​​​ഴ്ന്നു പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​വാ​​​സി​​​നെ ലാ​​​ഹോ​​​റി​​​ലെ സ​​​ർ​​​വീ​​​സ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

പ്ളേ​​​റ്റ്‌​​​ലെ​​​റ്റ് കു​​​റ​​​യാ​​​ൻ കാ​​​ര​​​ണം വി​​​ഷ​​​പ്ര​​​യോ​​​ഗ​​​മാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഹൂ​​​സൈ​​​ൻ പ​​​റ​​​ഞ്ഞു. മൂ​​​ന്നു വ​​​ട്ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം വ​​​ഹി​​​ച്ച ന​​​വാ​​​സ് ഷ​​​രീ​​​ഫ് അ​​​ൽ അ​​​സീ​​​സാ സ്റ്റീ​​​ൽ മി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഏ​​​ഴു​​​വ​​​ർ​​​ഷം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ലാ​​​ഹോ​​​റി​​​ലെ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​ണ്. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​ട്ടും യ​​​ഥാ​​​സ​​​മ​​​യം ന​​​വാ​​​സി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​ത്ത​​​തി​​​ന് ഇ​​​മ്രാ​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു പ​​​റ​​​യേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ഹു സൈ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.