ബ്രസീലിൽ മോദി-ഷി കൂടിക്കാഴ്ച: ചർച്ചയിൽ വ്യാപാരവും നിക്ഷേപവും
Friday, November 15, 2019 1:20 AM IST
ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ബ്രസീലിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അടിത്തിടപഴകാൻ ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ച കാരണമായി.
കഴിഞ്ഞമാസം അവസാനം ചെന്നൈയിൽ നടന്ന രണ്ടാം അനൗപചാരിക ഉച്ചകോടിയോടെ ഉഭയകക്ഷിബന്ധത്തിനു പുതിയൊരു ദിശാബോധവും ഊർജവും ലഭിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി ട്വിറ്ററിൽ പറഞ്ഞു.