സൂയസ് കനാലിനു നൂറ്റന്പതാം പിറന്നാൾ
Saturday, November 16, 2019 10:58 PM IST
കയ്റോ:ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലിനു നൂറ്റന്പതാംപിറന്നാൾ. 1869 നവംബർ 17 നാണു സൂയസ് കനാലിന്റെ അപൗചാരിക ഉദ്ഘാടനം നടന്നത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈജിപ്തിലെ മനുഷ്യനിർമിത കടൽപാതയാണ് സൂയസ് കനാൽ. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന സമുദ്രമാർഗവും ഇതാണ്.
ലോകത്തെ ഏറ്റവും നിർണായകവും പ്രധാന്യമേറിയതുമായ സമുദ്രപാതയാണ് സൂയസ് കനാൽ. ലോകസന്പദ് വ്യവസ്ഥയ്ക്കും ഏറെ സംഭാവനകൾ നൽകിയ ഈ പാതയിലൂടെ ദിവസേന അന്പതോളം കപ്പലുകളാണ് കടന്നുപോകുന്നത്.