മുഷാറഫിനെതിരേയുള്ള രാജ്യദ്രോഹക്കേസിന്റെ വിധി 28ന്
Tuesday, November 19, 2019 11:11 PM IST
ഇസ്ലാമാബാദ്: മുൻ പാക് സൈനികമേധാവി ജനറൽ പർവേസ് മുഷാറഫിനെതിരേയുള്ള രാജ്യദ്രോഹക്കേസിന്റെ വിധി 28നു പറയുമെന്നു പാക് സ്പെഷൽ കോടതി വ്യക്തമാക്കി. ജസ്റ്റീസ് വാക്വാർ അഹമ്മദ് സേത്ത് അധ്യക്ഷനായ മൂന്നംഗബെഞ്ചാണു വിധി പറയുന്നത്.
2007നവംബറിൽ മുഷാറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം. 2013ൽ നവാസ്ഷരീഫ് സർക്കാരാണ് മുഷാറഫിനെതിരേ കേസ് ഫയൽ ചെയ്തത്. ഷരീഫ് സർക്കാരിനെ അട്ടിമറിച്ച് 1999ൽ അധികാരം പിടിച്ച ജനറൽ മുഷാറഫ് 2008വരെ ഭരണം നടത്തി.