പ്രവാസി മലയാളികൾക്ക് ആശ്വാസമായി; നിയമ സഹായസെൽ പ്രവർത്തനം തുടങ്ങി
പ്രവാസി മലയാളികൾക്ക് ആശ്വാസമായി; നിയമ സഹായസെൽ പ്രവർത്തനം തുടങ്ങി
Friday, November 22, 2019 12:19 AM IST
മ​സ്ക​റ്റ്: കേ​ര​ളീ​യ​രാ​യ പ്ര​വാ​സി​ക​ളു​ടെ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഈ ​പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രെ നി​യ​മി​ച്ചു. ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കു​റ്റ​ങ്ങ​ൾ​ക്കും ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും വി​ദേ​ശ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ല്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. കു​വൈ​റ്റ്, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി ഉ​ട​ൻ നി​ല​വി​ൽ വ​രും.

ജോ​ലി​സം​ബ​ന്ധ​മാ‍യി വി​ദേ​ശ മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഇ​തു​വ​ഴി നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. പ്ര​വാ​സി നി​യ​മ​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, നോ​ർ​ക്ക റൂ​ട്ട്സ്, മൂ​ന്നാം നി​ല, നോ​ർ​ക്ക സെ​ന്‍റ​ർ തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം-695014 എ​ന്ന വി​ലാ​സ​ത്തി​ലോ ceo<\@>norkaroots.net, [email protected] എ​ന്ന ഇ​മെ​യി​ലി​ലോ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ടോ​ൾ​ഫ്രീ ന​ന്പ​രാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ​നി​ന്നും). 00918802012345 ‍(വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കോ​ൾ സേ​വ​നം) ല​ഭി​ക്കും.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.