പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം നിൽക്കും: പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം നിൽക്കും: പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ
Friday, November 22, 2019 11:39 PM IST
ഗാ​​​ല (മ​​​സ്ക​​​റ്റ്): ഇ​​​ന്ത്യ​​​യി​​​ലെ യാ​​​ക്കോ​​​ബാ​​​യ സ​​​മൂ​​​ഹം നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ എ​​​ല്ലാ ശ്ര​​​മ​​​വും ന​​​ട​​​ത്തു​​​മെ​​​ന്നു യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ.

ഇ​​​ന്ത്യ​​​യി​​​ൽ അ​​​ന്തോ​​​ഖ്യാ സിം​​​ഹാ​​​സ​​​ന​​​ത്തി​​​നു കീ​​​ഴി​​​ൽ നി​​​ൽ​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഒ​​​രാ​​​ളെ​​​ങ്കി​​​ലു​​​മു​​​ണ്ടെ​​​ങ്കി​​​ൽ സിം​​​ഹാ​​​സ​​​നം എ​​​ല്ലാ​​​ത​​​ര​​​ത്തി​​​ലും അ​​​വ​​​രോ​​​ടൊ​​​പ്പം നി​​​ൽ​​​ക്കു​​​മെ​​​ന്നും മ​​​സ്ക​​​റ്റ് ഗ​​​ല​​​യി​​​ലെ മ​​​ർ​​​ത്ത്ശ്മൂ​​​നി പ​​​ള്ളി​​​യി​​​ൽ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സൂ​​ന​​​ഹ​​​ദോ​​​സി​​​നു​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബാ​​​വ വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി സ​​​ബ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​യും കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സൂ​​ന​​ഹ​​​ദോ​​​സ് പ്ര​​​ശം​​​സി​​​ച്ചു. വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കും.


സൂ​​ന​​​ഹ​​​ദോ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യെ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് (ക​​​ണ്‍​വീ​​​ന​​​ർ), സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ്, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ്, ഡോ. ​​​കു​​​രി​​​യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ്, ഡോ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ. അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ കാ​​​ര്യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് മാ​​​ർ തീ​​​മോ​​​ത്തി​​​യോ​​​സ്, വൈ​​​ദി​​​ക ട്ര​​​സ്റ്റി, അ​​​ൽ​​​മാ​​​യ ട്ര​​​സ്റ്റി, അ​​​ൽ​​​മാ​​​യ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യെ നി​​​ശ്ച​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.