അഫ്ഗാനിസ്ഥാനിൽനിന്ന് 4000 യുഎസ് സൈനികരെ പിൻവലിക്കും; പ്രഖ്യാപനം ഉടൻ
അഫ്ഗാനിസ്ഥാനിൽനിന്ന്  4000 യുഎസ് സൈനികരെ പിൻവലിക്കും;  പ്രഖ്യാപനം ഉടൻ
Monday, December 16, 2019 12:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് 4000 യു​​​എ​​​സ് സൈ​​​നി​​​ക​​​രെ പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. യു​​​എ​​​സും താ​​​ലി​​​ബാ​​​നും ത​​​മ്മി​​​ൽ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ച്ച് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ടു​​​ന്പോ​​​ഴാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

13,000 യു​​​എ​​​സ് സൈ​​​നി​​​ക​​​രെ​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 4000 പേ​​​രെ സ്ഥ​​​ലം മാ​​​റ്റു​​​ക​​​യോ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി എ​​​ൻ​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്ന് സി​​​എ​​​ൻ​​​എ​​​ന്നും പ​​​റ​​​ഞ്ഞു.


യു​​​എ​​​സ് സൈ​​​നി​​​ക​​​രെ പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ആ​​​ഗ്ര​​​ഹം. ഇ​​​തി​​​നാ​​​യി താ​​​ലി​​​ബാ​​​നു​​​മാ​​​യി മു​​​ന്പു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ക​​​രാ​​​റി​​​ന്‍റെ വ​​​ക്കി​​​ൽ​​​വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​താ​​​ണ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.