ഉത്തരകൊറിയകടുംപിടിത്തം തുടരുന്നു
Sunday, January 12, 2020 12:34 AM IST
സിയൂൾ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് പ്രസിഡന്റ് ട്രംപ് അയച്ച ജന്മദിനാശംസ കിട്ടിയെന്ന് പ്യോഗ്യാംഗ് അറിയിച്ചു.
എന്നാൽ ഈ സൗഹൃദം ആണവനിരായുധീകരണ ചർച്ചയിലേക്ക് നയിക്കില്ലെന്ന് ഉത്തരകൊറിയൻ വിദേശമന്ത്രാലയ ഉപദേഷ്ടാവ് കിം ക്യ ഗ്വാൻ വ്യക്തമാക്കി.
ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധം യുഎസ് പിൻവലിച്ചാൽ മാത്രമേ ചർച്ച സാധ്യമാവുകയുള്ളു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിക്കുമെന്നും പുതിയ ആയുധം പരീക്ഷിക്കുമെന്നും ഈയിടെ കിം ജോംഗ് ഉൻ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ ചർച്ചയ്ക്കുള്ള വാതിൽ അദ്ദേഹം പൂർണമായി അടച്ചില്ല. യുഎസിന്റെ മനോഭാവത്തെ ആശ്രയിച്ചാണ് ഭാവി പരിപാടികളെന്നും കിം വ്യക്തമാക്കി.