ചൈനയിൽ മരണം 2,666; രോഗബാധിതർ 77,799
Wednesday, February 26, 2020 12:30 AM IST
ബെയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2666 ആയി.
ഇന്നലെവരെയുള്ള കണക്കു പ്രകാരം രോഗബാധിതരുടെ എണ്ണം 77,799 ആണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ മൂവായിരത്തോളം ആരോഗ്യ പ്രവർത്തകർക്ക് ചൈനയിൽ കൊറോണ ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ദർ പറഞ്ഞു. ഇവരിൽ 1600 പേരുടെ നില ഗുരുതരമാണ്.
രോഗബാധയുടെ ആദ്യനാളുകളിൽ മാസ്കുകളും മറ്റ് അത്യാവശ്യ പ്രതിരോധ സാമഗ്രികളുമില്ലാതെ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരും നഴ്സുമാരും നിർബന്ധിതരായി. ഇതാണ് ഇവർക്ക് രോഗബാധയുണ്ടാവാൻ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.