കോവിഡ് നേരിടാന്‍ ഇന്ത്യക്കു സാധിക്കും: ലോകാരോഗ്യ സംഘടന
Tuesday, March 24, 2020 11:43 PM IST
ജനീവ: വസൂരിയും പോളിയോയും ലോകത്തുനിന്നു തുടച്ചുനീക്കാന്‍ മുന്‍നിരയില്‍ നില്ക്കുന്ന ഇന്ത്യക്ക് കോവിഡ്-19 മഹാമാരി നേരിടാന്‍ അതിശക്തമായ ശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന. പൊതുജനപങ്കാളിത്തോടെ വസൂരിയും പോളിയോയും നേരിട്ട ഇന്ത്യ കൊറോണ വൈറസ് ബാധയും തടയുമെന്ന് ലോകാരോഗ്യസംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന് പറഞ്ഞു.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ കൊറോണ വൈറസ് വ്യാപനം തടഞ്ഞ് ലോകത്തിനു മാതൃകയാകും. വസൂരിയും പോളിയോയും ഇന്ത്യ ഫലപ്രദമായി നേരിട്ടു. 1977ല്‍ വസൂരിയില്നിന്നും 2014 ല്‍ പോളിയോയില്നിന്നും ഇന്ത്യ മോചനം നേടി- അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് അതിവേഗം പടരുകയാണെന്നും വൈറസ് വ്യാപനത്തിന്റെ സഞ്ചാരത്തില്‍ മാറ്റമുണ്ടെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് പറഞ്ഞു.