ഇന്നു രാത്രി തന്നോടൊപ്പം പ്രാർഥിക്കാൻ ക്ഷണിച്ച് മാർപാപ്പ
Thursday, March 26, 2020 11:58 PM IST
വത്തിക്കാൻ സിറ്റി: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ മഹാമാരിയിൽ നിന്നു മനുഷ്യകുലത്തെ രക്ഷിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നു പ്രാർഥിക്കും. പ്രാദേശികസമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം രാത്രി 10.30) തുടങ്ങുന്ന പ്രാർഥനാശുശ്രൂഷയിൽ ലോകത്തിലെ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. പ്രാർഥനയുടെ തത്സമയ സംപ്രേഷണമുണ്ടാകുമെന്ന് വത്തിക്കാൻ ന്യൂസ് അറിയിച്ചു.