ലണ്ടനിൽ മലയാളി മരിച്ചു; കോവിഡ് സംശയം
Tuesday, April 7, 2020 12:09 AM IST
ലണ്ടൻ: ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് (56) കോവിഡ് ലക്ഷണങ്ങളോടെ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്. ലണ്ടനടുത്ത് ഡോര്ചസ്റ്ററിൽ ഷെഫ് ആയിരുന്നു.
ഏതാനും ആഴ്ചകളായി ശ്വാസസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു . എന്നാല്‍, മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മയ്യിത്ത് പീസ് ഓഫ് ഗാര്ഡന് ഖബർസ്സ്ഥാനില്‍ അടക്കും.സമസ്ത ലണ്ടന്‍ കൾച്ചറല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.