അയർലൻഡിലേക്ക് ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളിൽ ഇളവ്
അയർലൻഡിലേക്ക് ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളിൽ ഇളവ്
Thursday, April 9, 2020 9:40 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻഡിലേ​ക്കു​ള്ള ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​ന് ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന​യോ​ഗ്യ​ത​യി​ൽ ഇ​ള​വ് വ​രു​ത്തി​ക്കൊ​ണ്ട് എ​ൻ​എം​ബി​ഐ (ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ‌​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. ഇ​ത​നു​സ​രി​ച്ച് ഐ​ഇ​എ​ൽ ടി ​എ​സ് റൈ​റ്റിം​ഗ് മോ​ഡ്യൂ​ളി​ൽ 7 സ്കോ​ർ വേ​ണ്ടി​യി​രു​ന്ന​ത് 6.5 ആ​ക്കി കു​റ​ച്ചു. എ​ന്നാ​ൽ ഓ​വ​റോ​ൾ സ്കോ​ർ 7 ആ​യി ത​ന്നെ തു​ട​രും. എ​ന്നാ​ൽ ലി​സ​ണിം​ഗ് , സ്പീ​ക്കിം​ഗ്, റീ​ഡിം​ഗ് മോ​ഡ്യൂ​ളു​ക​ളി​ൽ 7 സ്കോ​ർ വേ​ണ്ടി​വ​രും.​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ്കോ​ർ ല​ഭി​ക്കാ​തി​രു​ന്ന​ത് റൈ​റ്റിം​ഗ് മോ​ഡ്യൂ​ളി​നാ​യി​രു​ന്നു.

അ​യ​ർ​ലൻഡിലെ ജോ​ലി​ക്ക് ന​ഴ്സിം​ഗ് ഡി​ഗ്രി​ക്കൊ​പ്പം മി​നി​മം യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഒ​ക്യു​പ്പേ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ടെ​സ്റ്റി​ൽ (ഒ​ഇ​ടി) റൈ​റ്റിം​ഗ് മൊ​ഡ്യൂ​ളി​നു വേ​ണ്ട മി​നി​മം യോ​ഗ്യ​ത​യാ​യ ബി ​ഗ്രേ​ഡ് സി-​പ്ല​സ് ആ​ക്കി കു​റ​ച്ചാ​ണ് എ​ൻഎംബിഐ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​ഇ​ടി​ക്ക് ലി​സ​ണിം​ഗി​നും, റീ​ഡിം​ഗി​നും സി ​പ്ല​സ് ഗ്രേ​ഡ് വേ​ണ്ടി​യി​രു​ന്ന​ത് ബി ​ആ​യി ഉ​യ​ത്തി​ട്ടു​മു​ണ്ട് .

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന എ​ൻ​എം​ബി​ഐ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ബ്രി​ട്ട​ണ്‍ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ ത​ന്നെ ഐഇഎ​ൽടി ​എ​സ്‌​സി​ന്‍റെ​യും,ഒ​ഇ ടി​യു​ടെ​യും സ്കോ​ർ കു​റ​ച്ചി​രു​ന്നു.​അ​ത് അ​യ​ർ​ല​ണ്ടി​ലേ​ക്കു​ള്ള ന​ഴ്സു​മാ​രു​ടെ ഒ​ഴു​ക്കി​ന് കു​റ​വ് വ​രു​ത്തി​യി​രു​ന്നു. സ്കോ​ർ കു​റ​ച്ചു കൊ​ണ്ട് കൂ​ടു​ത​ൽ ന​ഴ്സു​മാ​രെ അ​യ​ർ​ല​ണ്ടി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ഐ​റി​ഷ് ന​ഴ്സിം​ഗ്ബോ​ർ​ഡും. മാ​ർ​ച്ച് മു​ത​ൽ ഇ​ന്ന​ലെ വ​രെ 1,169 ന​ഴ്സു​മാ​ർ ന​ഴ്സിം​ഗ്, മി​ഡ്‌​വൈ‌​ഫ​റി ര​ജി​സ്റ്റ​റി​ൽ ചേ​ർ​ന്ന​താ​യി ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് (എ​ൻ​എം​ബി​ഐ) അ​റി​യി​ച്ചു. ര​ജി​സ്റ്റ​റി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന 784 ന​ഴ്സു​മാ​രും 385 പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​ക​ണ​ക്ക് .


കോ​വി​ഡ് 19 എ​മ​ർ​ജ​ൻ​സി സ്കീം ​പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​രു​ന്ന ന​ഴ്സു​മാ​രു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ഴ്സു​മാ​രെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും​എ​ൻ​എം​ബി​ഐ വ്യ​ക്ത​മാ​ക്കി. യു​കെ​യി​ൽ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ​അ​വ​രു​ടെ യോ​ഗ്യ​ത, ഭാ​ഷാ യോ​ഗ്യ​ത എ​ന്നി​വ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ പ്രോ​സ​സ് ചെ​യ്യു​ന്ന മു​റ​യ്ക്ക് അം​ഗീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.