ഇന്ത്യ ചെലവാക്കുന്നതിന്‍റെ മൂന്നിരട്ടി തുക ചൈന പ്രതിരോധത്തിനു നീക്കിവച്ചു
Saturday, May 23, 2020 12:03 AM IST
ബെ​​​യ്ജിം​​​ഗ്: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കി​​​ല്ലെ​​​ന്നു ചൈ​​​ന. ഇ​​​ക്കു​​​റി ചൈ​​​ന​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് 17,900 കോ​​​ടി ഡോ​​​ള​​​ർ(1.27 ട്രി​​​ല്യ​​​ൻ ചൈ​​​നീ​​​സ് യു​​​വാ​​​ൻ) ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. 6.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ർ​​​ധ​​​ന. ഇ​​​ന്ത്യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ന്‍റെ 2.7 മ​​​ട​​​ങ്ങ് വ​​​രും ഈ ​​​തു​​​ക. നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഇ​​​ന്ന​​​ലെ വ​​​ച്ച ക​​​ര​​​ട് ബ​​​ജ​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ചൈ​​​നീ​​​സ് മി​​​ലി​​​ട്ട​​​റി എ​​​ണ്ണം​​​കൊ​​​ണ്ട് ലോ​​​ക​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​തും പ്ര​​​തി​​​രോ​​​ധ വി​​​ഹി​​​ത​​​ത്തി​​​ൽ യു​​​എ​​​സി​​​നു പി​​​ന്നി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​മാ​​​ണ്. യു​​​എ​​​സി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് 73,200 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടേ​​​ത് 6,690 കോ​​​ടി ഡോ​​​ള​​​റും.


അ​​​തേ​​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​വി​​​ഹി​​​ത​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന​​​വി​​​ൽ ഇ​​​ക്കു​​​റി ചൈ​​​ന കു​​​റ​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ തു​​​ക ചൈ​​​ന പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​പണ​​​മു​​​ണ്ട്. അ​​​വ​​​രു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ചെ​​​ല​​​വ് 23200 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് സ്റ്റോ​​​ക്ഹോം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പീ​​​സ് റി​​​സേ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ​​​റ​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.