താലിബാനെ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം
Friday, June 5, 2020 11:19 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ടു മേഖലകളിൽ താലിബാനെതിരേ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ഫാറാ പ്രവിശ്യയിലും കാണ്ഡഹാർ പ്രവിശ്യയിലുമാണ് ആക്രമണം നടത്തിയതെന്നു യുഎസ് സൈനിക വക്താവ് കേണൽ സോണി ലെഗറ്റ് പറഞ്ഞു.
ഫാറാ പ്രവിശ്യയിലെ ആക്രമണത്തിൽ മൂന്നു മുതിർന്ന താലിബാൻ കമാൻഡർമാരും 13 പോരാളികളും കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ സർക്കാർ വക്താവ് പറഞ്ഞു.
ഇതിനിടെ സാബൂൾ പ്രവിശ്യയിൽ ബോംബ് സ്ഫോടനത്തിൽ പത്ത് അഫ്ഗാൻ പോലീസുകാർക്കു ജീവഹാനി നേരിട്ടു. നിരവധി പോലീസ് വാഹനങ്ങൾ തകർന്നു.