സെർജി ക്രൂഷ്ചേവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന്
Friday, June 26, 2020 12:10 AM IST
ന്യൂയോർക്ക്: യുഎസിൽ കഴിഞ്ഞദിവസം നിര്യാതനായ സെർജി ക്രൂഷ്ചേവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് അദ്ദേഹത്തിന്റെ വിധവ വലന്റീന ഗോലങ്കോ സ്പുട്നിക് ന്യൂസിനോടു പറഞ്ഞു. മുൻ സോവ്യറ്റ് പ്രധാനമന്ത്രി നികിതാ ക്രൂഷ്ചേവിന്റെ മകനാണ് സെർജി. എൺപത്തഞ്ചുകാരനായ സെർജിയുടെ തലയ്ക്കു വെടിയേറ്റതായി നേരത്തെ റോഡ് ഐലൻഡ് പോലീസ് പറഞ്ഞിരുന്നു. എന്നാൽ പ്രായാധിക്യം മൂലമാണു മരണമെന്ന് വലന്റീന വ്യക്തമാക്കി