റൗണ്ടപ്പ് മൂലം കാൻസർ: ആയിരം കോടി ഡോളർ നഷ്ടപരിഹാരത്തിനു സമ്മതിച്ച് കന്പനി
Friday, June 26, 2020 12:10 AM IST
വാഷിംഗ്ടൺ ഡിസി: റൗണ്ടപ്പ് കളനാശിനി ഉപയോഗിച്ചതുമൂലം കാൻസർ പിടിപെട്ടുവെന്നാരോപിച്ചുള്ള കോടതി കേസുകൾ 1090 കോടി ഡോളർ നഷ്ടപരിഹാരം നല്കി ഒത്തുതീർപ്പാക്കാൻ നിർമാതാക്കളായ ബയർ എജി സമ്മതിച്ചു. ഫയൽ ചെയ്തതും അല്ലാത്തതുമായി 1,250,000 പരാതികളാണ് കന്പനിക്കെതിരേയുള്ളത്. ഇതിൽ 75 ശതമാനവും ഒത്തുതീർക്കാമെന്നാണ് ജർമൻ കന്പനിയായ ബയർ സമ്മതിച്ചിരിക്കുന്നത്.