ബ്രിട്ടനിൽ കൊറോണ ബാധിച്ച് 763 ഇന്ത്യൻ വംശജർ മരിച്ചു
Monday, June 29, 2020 12:32 AM IST
ലണ്ടൻ: ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങളിൽ കൊറോണ വൈറസ് ബാധയുടെ കെടുതികൾ ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് ഇന്ത്യൻ വംശജർക്ക്. 763 ഇന്ത്യൻ വംശജരാണു മരിച്ചത്. പാക്, കരീബിയൻ വംശജരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ചില പ്രാദേശിക മേഖലകളിൽ രോഗവ്യാപനം ആശങ്കയുണർത്തുംവിധം വർധിക്കുന്നതായി ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ പറഞ്ഞു. ഇതേത്തുടർന്ന് പ്രാദേശിക തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തുടങ്ങി. കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ഇത്തരം നിയന്ത്രണം പ്രാബല്യത്തിലായി. ഇന്ത്യക്കാർ ധാരാളമുള്ള സ്ഥലമാണിത്.
ജൂലൈ നാലു മുതൽ ലോക്ക് ഡൗൺ ഇളവുകൾ നല്കാൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നതിനിടെയാണ് പ്രീതി ഇക്കാര്യം അറിയിച്ചത്.