നേപ്പാളിൽ പ്രളയം; 19 മരണം
Saturday, July 11, 2020 12:03 AM IST
കാഠ്മണ്ഡു: നേപ്പാളിൽ വ്യാഴാഴ്ച തുടങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേർ മരിച്ചു. 19 പേരെ കാണാതായി.
നാരായണി അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി നിരവധി വീടികൾ ഒലിച്ചുപോയി.
മധ്യനേപ്പാളിലെ പൊഖാരയിലുണ്ടായ മണ്ണിടിച്ചിലുകളിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്.
പടിഞ്ഞാറൻ നേപ്പാളിലേക്കുള്ള റോഡുകൾ മണ്ണിടിഞ്ഞ് തടസപ്പെട്ടു. ഇതുമൂലം രക്ഷാപ്രവർത്തകർക്ക് ചില മേഖലകളിലേക്കു കടക്കാനായിട്ടില്ല. മഴ മൂന്നു ദിവസംകൂടി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
യോഗം മാറ്റി
ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഇന്നലെ ചേരേണ്ടിയിരുന്ന യോഗം മഴദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്കു നീട്ടിവച്ചു. ഇന്ത്യാവിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി ശർമ ഒലി രാജിവയ്ക്കണമെന്ന ആവശ്യത്തിലുള്ള തീരുമാനം യോഗത്തിൽ പ്രതീക്ഷിച്ചിരുന്നു. നേതാക്കന്മാർക്കിടയിലെ അഭിപ്രായഭിന്നതകൾ മൂലം നേരത്തേ പലവട്ടം യോഗം മാറ്റിയിരുന്നു.