ഒരാൾക്കു കോവിഡെന്നു സംശയം: ഉത്തരകൊറിയൻ നഗരം ലോക്ക്ഡൗണിൽ
Monday, July 27, 2020 12:27 AM IST
സീയൂൾ: ഉത്തരകൊറിയയിലെ കെയ്സോംഗ് നഗരത്തിൽ ഒരാൾക്കു കോവിഡ് ബാധിച്ചെന്നു സംശയിക്കുന്നതായി കെസിഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് നഗരം മുഴുവൻ അടച്ചുപൂട്ടാൻ ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ ഉത്തരവിട്ടു.
സ്ഥിരീകരിക്കപ്പെട്ടാൽ ഇത് ഉത്തരകൊറിയയിലെ ആദ്യ കോവിഡ് രോഗിയാകും. ആർക്കും ഇതുവരെ രോഗം പിടിച്ചിട്ടില്ലെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഈ അവകാശവാദത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വർഷങ്ങൾക്കു മുന്പ് ഉത്തരകൊറിയയിൽനിന്നു ദക്ഷിണകൊറിയയിലേക്ക് ഒളിച്ചോടുകയും അടുത്തിടെ ആരുമറിയാതെ തിരിച്ചുവരുകയും ചെയ്തയാൾക്കാണു രോഗബാധ സംശയിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.