കോവിഡ്: ജർമനിയിൽ 600 പുതിയ രോഗികൾ
Wednesday, July 29, 2020 12:21 AM IST
മോസ്കോ: ജർമനിയിൽ 24 മണിക്കൂറിനിടെ 633 പേർക്കു കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,06,242 ആയി. തിങ്കളാഴ്ച നാലു പേർ മരിച്ചതോടെ കോവിഡ് മരണം 9,122 ആയി.
രണ്ടാംഘട്ട കോവിഡ് തരംഗം ജർമനിയിൽ ആരംഭിച്ചതോടെ നാനൂറു മുതൽ എഴുനൂറു വരെയാണ് പ്രതിദിന രോഗികൾ. കഴിഞ്ഞയാഴ്ച ജര്‍മനിയില്‍ 3,611 കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്പെയിനില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെയിനിലെ അരഗോണ്‍, കാറ്റലോണിയ, നവാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജര്‍മനി ജനങ്ങളോട് നിര്‍ദേശിച്ചു.
രോഗം പടര്‍ന്നു പിടിച്ച ബ്രസീല്‍, തുര്‍ക്കി, യുഎസ്എ എന്നിവിടങ്ങളില്‍നിന്ന് തിരികെയെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.