മനുഷ്യാവകാശ പോരാളി ജോൺ ലൂയിസിനു പ്രണാമം
Thursday, July 30, 2020 12:52 AM IST
അറ്റ്ലാന്റാ: യുഎസിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി ജോൺ ലൂയിസിനു കണ്ണീർപ്രണാമം. പാൻക്രിയാറ്റിക് കാൻസറിനു ചികിത്സയിലിരിക്ക കഴിഞ്ഞ 17 നാണ് 80 കാരനായ ജോൺ ലൂയിസ് മരണത്തിനു കീഴടങ്ങിയത്.
അറ്റ്ലാന്റയിലെ റൗണ്ടാനയിൽ മൃതദേഹം പൊതുദർശത്തിനുവച്ചു. നിരവധിപേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചത്. സംസ്കാരം ഇന്ന് സ്വകാര്യചടങ്ങായി നടത്തും. കറുത്തവരെ മനുഷ്യരായി പരിഗണിക്കണമെന്ന മുദ്രാവാക്യവുമായി 1965 ൽ മോണ്ടിഗോമറി സെൽമയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ നടത്തിയ മാർച്ചിലൂടെയാണ് ജോൺ ലൂയിസ് ശ്രദ്ധേയനായത്.