കോവിഡ്: ജർമനിയിൽ ജനകീയ പ്രക്ഷോഭം
Sunday, August 2, 2020 12:15 AM IST
ബർലിൻ: ജർമനിയിൽ ഭരണകൂടത്തിന്റെ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരേ ഇന്നലെ പതിനായിരങ്ങൾ തെരുവിലിറങ്ങി. 17,000 പേർ തലസ്ഥാന നഗരിയിൽ സംഘടിച്ചു പ്രതിഷേധിച്ചു. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടായിരുന്നു റാലി.
പോലീസ് താക്കീതു നല്കിയെങ്കിലും ഇവർ ചെവിക്കൊണ്ടില്ല. ജർമനിയിൽ ഇതുവരെ 2,08, 698 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 9141 മരണവും. ഇന്നു സ്വാതന്ത്ര്യത്തിന്റെ ദിനം എന്ന ബാനറുകളുമേന്തി സ്റ്റുട്ഗാർട്ട് ക്വുയർഡെൻകൻ 711 എന്ന ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്.